ന്യൂയോര്‍ക്ക് : നവംബര്‍ എട്ടിന്് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രംപ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം സുനിശ്ചിതമാണ് എന്ന ധാരണ തെറ്റായിരുന്നുവെന്നും വിമര്‍ശിച്ചത്.
ഹില്ലരിയ്ക്ക് പകരം താനായിരുന്നെങ്കില്‍ ട്രംപ് പരാജയപ്പെട്ടേനേയെന്നും ഹില്ലരിയുടെ പരാജയം ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണ പരാജയമായിരുന്നു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്നും ഒബാമ കൂട്ടിചേര്‍ത്തു. രാജ്യമൊട്ടാകെ ഒബാമ നടത്തിയ തിരഞ്ഞെടുപ്പു പ്രചരണം മുതലാക്കാന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയും, ഹില്ലരിയും പരാജയപ്പെട്ടതായി ഒബാമ കുറ്റപ്പെടുത്തി.
അതേസമയം,ഒബാമയുടെ വാദം ട്രംപ് തള്ളി. ഒബാമകെയര്‍, ഐസിസ് തുടങ്ങിയവ ഒബാമയുടെ ഭരണ പരാജയമായിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി.