മുംബൈ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുംബൈയില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കുത്തി കൊന്നു. മുംബൈയിലെ മതുംഗയിലാണ് സംഭവ. ദന്താശുപത്രി നടത്തുന്ന ഡോ. ഉമേഷ് ബബോലാണ് ഭാര്യ തനുജ (36) യെ കൊലപ്പെടുത്തിയത്.
സ്വത്ത് തര്‍ക്കം മൂത്തതോടെ ബബോല്‍ ഭാര്യയെ ചവിട്ടുകയും മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. ഇവരുടെ നാലു വയസ്സുകാരന്‍ മകന്‍ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു.
കൊലപാതകത്തിന് ശേഷം ബബോല്‍ തന്നെയാണ് പോലീസിനെ വിളിച്ച് ഭാര്യയെ കൊന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.