നോട്ട് നിരോധനത്തിന് മോദിക്ക് ഭാര്യയുടെ പിന്തുണ

    ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പിന്തുണച്ച് ഭാര്യ യശോദ ബെന്‍. ഇത്തരമൊരു തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരുപൊതുപരിപാടിക്കിടെയായിരുന്നു ജശോദ ബെന്നിന്റെ പരാമര്‍ശം.

    രാജ്യത്ത് കള്ളപ്പണം തടയുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും ഈ നടപടികൊണ്ട് സാധിക്കും. വിദേശത്തുനിന്നും കള്ളപ്പണം നാട്ടിലെത്തും. മോദിയുടെ ഭരണം മികച്ചതാണ്. ഇന്ത്യയുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും യശോദ ബെന്‍ കൂട്ടിച്ചേര്‍ത്തു.