ദിലീപ്-കാവ്യ വിവാഹ വാര്‍ത്തകള്‍ക്കിടയിലും, മകള്‍ ദിലീപിനൊപ്പം നിന്നപ്പോഴും മാധ്യമങ്ങളില്‍ വിവാദ പരാമര്‍ശങ്ങള്‍ക്ക് മുഖം കൊടുക്കാനൊ, ആരുടെയും സഹതാപം ഇരക്കാനൊ മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് സമയമില്ല. കാരണം താരം ഇപ്പോള്‍ തിരക്കിലാണ്. സ്വന്തം വേദനകള്‍ മറന്ന് മറ്റുള്ളവരുടെ വേദനകള്‍ക്ക് കുടപിടിക്കുകയാണ് മഞ്ജു.
വൃക്ക രോഗിയായ ഒമ്പത് വയസുകാരന്‍ മുഹമ്മദ് ആസിഫിനാണ് ഒടുവില്‍ മഞ്ജുവിന്റെ സഹായമെത്തിയത്. അരലക്ഷം രൂപയുടെ ചെക്ക് മഞ്ജു ദേശാഭിമായി അക്ഷരമുറ്റം പരിപാടിക്കിടെ കൊല്ലം എന്‍.എസ്. ആശുപത്രി അധികൃതര്‍ക്ക് കൈമാറി.
കഴിഞ്ഞ ജൂലൈ 19നാണ് ഇതേ വേദിയില്‍വെച്ച് കൊല്ലം സ്വദേശിയായ മുഹമ്മദ് ആസിഫിനെക്കുറിച്ച് മഞ്ജു അറിഞ്ഞത്. അന്നേ ആസിഫിന് സഹായമെത്തിക്കണമെന്ന് മഞ്ജു തീരുമാനിച്ചിരുന്നു. ആസിഫിന്റെ പിതാവ് കൂലിപ്പണിക്കാരനാണ്. മാതാവ് പക്ഷാഘാതംം ബാധിച്ച് തളര്‍ന്നുകിടപ്പാണ്. ആസിഫിനെക്കുറച്ച് അറിഞ്ഞ അന്നുതന്നെ ചികിത്സയിലേക്ക് മഞ്ജു സഹായം വാഗ്ദാനം ചെയ്തു. ആ ഉറപ്പ് താരം പാലിച്ചിരിക്കുകയാണ്.