ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കി 50 ദിവസത്തിനുള്ളി പ്രശ്ന പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍. പറഞ്ഞ കാലാവധി തീരാറായ സാഹചര്യത്തില്‍ മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാനാണ് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരിഹാസം നിറഞ്ഞ ഉപദേശം.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ 50 ദിവസത്തിനുള്ളില്‍ തീരുമെന്നും അല്ലെങ്കില്‍ തൂക്കിലേറാന്‍ വരെ താന്‍ തയ്യാറാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു. മോദി ആവശ്യപ്പെട്ട സമയം തീരാന്‍ ഇനി രണ്ട് ദിവസമാണ് ബാക്കിയുള്ളത്. ജനങ്ങളുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. അതുകൊണ്ടു തന്നെ താങ്കള്‍ പറഞ്ഞതുപോലെ തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളു. തന്റെ ട്വിറ്ററിലൂടെ മോദിയോട് ലാലു പറഞ്ഞു.
ജനങ്ങളെ ദുരിതത്തിലാക്കിയ പ്രധാനമന്ത്രി പരസ്യശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്ന് ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. മോദി ഒരു ഏകാധിപതിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസില്‍ തോന്നുന്ന അസംബന്ധങ്ങളെല്ലാം അദ്ദേഹം വിളിച്ചു പറയുകയാണെന്നും ലാലു വിമര്‍ശനമുന്നയിച്ചു.