സ്മാര്‍ട്ട്‌യാത്ര ഒരുക്കി പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള കടുത്ത പ്രതിസന്ധിയില്‍ നിന്നും കരയേറാന്‍ സ്മാര്‍ട്ട്‌യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി. മുന്‍കൂട്ടി പണമിടപാട് ലഭിക്കുന്ന പ്രീപെയ്ഡ് കാര്‍ഡിലൂടെയാണ് ഈ സേവനം ലഭിക്കുക. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്ന് കെഎസ്ആര്‍ടിസ് എംഡി രാജമാണിക്യം അറിയിച്ചു.

    ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ വരെ സഞ്ചരിക്കാന്‍ വ്യത്യസ്ത തുകയ്ക്കുള്ള കാര്‍ഡുകളാകും ലഭിക്കുക. 1000, 1500, 3000, 5000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകളാണ് ലഭിക്കുന്നത്. നിശ്ചിത കാലയളവില്‍ ലഭിക്കുന്ന കാര്‍ഡുകളില്‍ അനുവദിക്കുന്ന ബസുകളില്‍ എത്ര തവണവേണമെങ്കിലും യാത്ര ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ് കാര്‍ഡ്, സില്‍വര്‍ കാര്‍ഡ്, ബ്രോണ്‍സ് കാര്‍ഡ്, പ്രീമിയം കാര്‍ഡ് എന്നിങ്ങനെ നാലുതരത്തിലുള്ള കാര്‍ഡുകളാണ് പുറത്തിറക്കുന്നത്.