കൊല്ലം : കൊല്ലം ചവറയില്‍ കെ.എസ്.ആര്.ടി.സി ബസ് തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് ഗുരുതര പരിക്ക്. 11.30 ഓടെ ആയിരുന്നു അപകടം. നിരവധി യാത്രക്കാര്‍ ബസിന്റെ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. ബസ് തലകീഴായി മറിഞ്ഞു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാണ്.
ബസില്‍ അന്‍പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് കണ്ടക്ടറില്‍ നിന്നും ലഭിക്കുന്ന വിവരം. പരുക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്ത്തിമാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍, വൈദ്യൂതിലൈന്‍ ഇതിന് തടസമായി നില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെന്ന് വൈദ്യുതി ലൈന്‍ മുറിച്ചു മാറ്റാനുള്ള ശ്രമവും നടത്തുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാതഗതം പൂര്‍ണ്ണമായും താറുമാറായി.