രഞ്ജി ട്രോഫി, ത്രിപുരയ്ക്ക് എതിരെ കേരളത്തിന് അനായാസ ജയം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് ത്രിപുരയ്ക്ക് എതിരെ ജയം. ത്രിപുരയ്ക്ക് എതിരെ ഏഴ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. ജയിക്കാന്‍ വേണ്ടിയിരുന്ന 66 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്. ഓപ്പണര്‍ മുഹമ്മദ് അസ്ഹറൂദ്ദിന്‍-ഭവിന്‍ തക്കര്‍ സഖ്യമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്.

47 റണ്‍സെടുത്ത തക്കറിന്റെയും അഞ്ച് റണ്‍സെടുത്ത ജലജ് എസ് സക്‌സേനയുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഗുരീന്ദര്‍ സിങിനാണ് മൂന്ന് വിക്കറ്റും. അസ്ഹറുദ്ദീന്‍ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെയും തക്കര്‍ അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെയുമാണ് പുറത്തായത്.
ഒന്നാം ഇന്നിങ്‌സില്‍ 20 റണ്‍ ലീഡ് വഴങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവിലൂടെ കേരളം വിജയം സ്വന്തമാക്കിയത്.