ചെന്നൈ: പനിയും ദഹനകുറവും മൂലം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.
ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെ മരുന്നിന്റെ അലര്‍ജിമൂലം കരുണാനിധി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ചകളും ഒഴിവാക്കി വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് പനി പിടിപെട്ടത്.