ജയലളിതയുടെ മരണത്തിന്റെ ദു:ഖത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം

    ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഞെട്ടലിലും ദുഖത്തിലും ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം സഹായധനം നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 470 പേര്‍ ഇത്തരത്തില്‍ മരിച്ചതായാണ് അണ്ണാഡിഎംകെ വൃത്തങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്.

    ജയലളിതയുടെ മരണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആറുപേരാണ് ജീവനൊടുക്കിയത്. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, കൃഷ്ണഗിരി, തിരുപ്പൂര്‍, ഇറോഡ് എന്നിവിടങ്ങളിലായി 200ഓളം പേരുടെ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടതായാണ് സൂചന.