ജയലളിതയുടെ നിലയില്‍ എന്തും സംഭവിക്കാമെന്ന് വിദഗ്ധ ഡോക്ടര്‍; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാ ശ്രമങ്ങള്‍

    ചെന്നൈ : ഞായറാഴ്ച വൈകി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ലണ്ടനില്‍ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

    ജയലളിതയുടെ ആരോഗ്യനില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആശുപത്രിയിയ്ക്ക് മുന്നിലായിരുന്നു ആത്മഹത്യാ ശ്രമം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ ടി.വിയില്‍ കണ്ടുകൊണ്ടിരിക്കേ ഒരാള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

    സെപ്റ്റംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആരാധകരും പ്രവര്‍ത്തകരും ജീവനൊടുക്കിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.