സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കില്ല; ഹണി റോസ്

സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ വളരെയധികം ബുദ്ധിമുടാടണെന്ന് നടി ഹണി റോസ്. തന്റെ വിവാഹത്തെ കുറിച്ച് പുറത്തുവന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കണതിനിടെയാണ് ഹണി ഇത്തരത്തില്‍ പറഞ്ഞത്. എല്ലാവര്‍ക്കും ചോദികാകനുള്ളത് തന്റെ വിവാഹം എപ്പോഴാണെന്നാണ്. എന്നാല്‍ ആ ചോദ്യം കേള്‍ക്കുമ്പോഴേ തനിക്ക് ദേഷ്യം വരുമെന്നും ഹണി വ്യക്തമാക്കി.

എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല സിനിമ, വിവാഹത്തിനും കുടുബമായി കഴിയാനും ധാരാളം സമയമുണ്ട്. വിവാഹത്തിന് കുറച്ചുകൂടി സമയം വേണം. വിവാഹത്തിന് ശേഷം സിനിമയിലേക്ക് വരാന്‍ ഒരു സാധ്യതയുമില്ല. സിനിമയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് ഹണി റോസ് വ്യക്തമാക്കുന്നു.