ചെന്നൈ : ഉഗ്രരൂപം പൂണ്ട നാഡ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. കാറ്റ് ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
കടല്‍ക്ഷോഭത്തിന് ഇടയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്. തീരദേശവാസികള്‍ വീടുപേക്ഷിച്ച് പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.