വിവാഹത്തെ കുറിച്ച് വ്യാജവാര്‍ത്ത: നിയമനടപടിക്ക് ഒരുങ്ങി ഭാവന

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ഭാവന. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന പറഞ്ഞു.

 

ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ വിഷമമുണ്ട്. സത്യാവസ്ഥ അറിയാതെ ആരും ഇത് ഷെയര്‍ ചെയ്യരുതെന്നും താരം പറഞ്ഞു. നേരത്തേ തനിക്ക് ഒരു പ്രണയമുണ്ടെന്നും എന്നാല്‍ അത് വെളിപ്പെടുത്താവുന്ന ഘട്ടത്തിലല്ലെന്നും ഭാവന പറഞ്ഞിരുന്നു.