ബാങ്ക് ഓഫ് ബറോഡ വിവിധ സോണല്‍ ഓഫീസുകളിലെ സബ്സ്റ്റാഫ് തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്യൂണ്‍, സ്വീപ്പര്‍ കം പ്യൂണ്‍, ഡ്രൈവര്‍ കം പ്യൂണ്‍ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പത്താംക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവിധ സോണുകളിലായി 2381 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളം ഉള്‍പ്പെടുന്ന ചെന്നൈ സോണില്‍ 231 ഒഴിവുകളുണ്ട്. അവസാന തീയതി ഡിസംബര്‍ 27 ആണ്.
ഓണ്‍ലൈനിലാണ് അപേക്ഷിക്കേണ്ടത്. കേരളത്തില്‍ സ്വീപ്പര്‍ കം പ്യൂണ്‍ (ഫുള്‍ടൈം) തസ്തികയിലാണ് അവസരം. സംസ്ഥാനത്തെ വിവിധ ശാഖകളിലായി 38 ഒഴിവുകളാണുള്ളത്.
യോഗ്യതകള്‍: അപേക്ഷകന്‍/അപേക്ഷക പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മാതൃഭാഷ നന്നായി എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന.
പ്രായം 2016 നവംബര്‍ 22 ന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 26 കവിയരുത്. ഉയര്‍ന്ന പ്രായത്തില്‍ പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിയ്ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍/വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്കും ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃതമായ ഇളവ് ലഭ്യമാകും.
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. കേരളത്തിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇം ീഷ് അല്ലെങ്കില്‍ മലയാളത്തില്‍ പരീക്ഷ എഴുതാം.
ശമ്പളം 9560-18545, ഡി.എ, എച്ച്ആര്‍എ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷാ ഫീസ് 400 രൂപയാണ്. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് 100 രൂപ മതി.