ലണ്ടന്‍: ലോകമെമ്പാടുമുള്ള ശരീരസൗന്ദര്യ ആരാധകരുടെ ദൈവവും യുവതികളുടെ സ്വപ്‌ന കാമുകനുമാണ് ഹോലിവുഡ് താരം അര്‍ണോള്‍ഡ് ഷ്വാ സെനഗര്‍. എന്നാല്‍ താനിക്ക് കടുത്ത അപകര്‍ഷത ബോധമുള്ള ആളായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. സ്വന്തം പ്രതിരൂപം കാണുമ്പോള്‍ തീരെ ഇഷ്ടപ്പെടാതെ കണ്ണാടി അടിച്ചുടക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ഹോളിവുഡിലെ ആക്ഷന്‍ഹീറോയായി ഏറ്റവും തിളങ്ങി നില്‍ക്കുന്നത് അര്‍ണോള്‍ഡ് ആണെങ്കിലും ഇപ്പോഴും തനിക്ക് എന്തോ കുറവ് ഉണ്ടെന്ന തോന്നല്‍ തന്നെ ഭരിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. ഫീമെയില്‍ ഫസ്റ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍നോള്‍ഡ് തന്റെ അപകര്‍ഷതാബോധത്തെക്കുറിച്ച് പറഞ്ഞത്.
ശരീരം ഏറ്റവും മികച്ച ആകൃതിയിലായിരുന്ന കാലത്തും സ്വയം വിമര്‍ശിച്ചിരുന്നു, ഇപ്പോഴും തന്‌റെ ശരീര പ്രകൃതിയില്‍ താന്‍ തൃപ്തിപ്പെടുത്തുന്നില്ലെന്നും അര്‍ണോള്‍ഡ് പറയുന്നു.
ഓരോ തവണ മിസ്റ്റര്‍ ഒളിമ്പിയ പട്ടം നേടുമ്പോഴൂം ” ഇത്തരത്തിലുള്ള ഒരുത്തന് എങ്ങിനെ ഇത് നേടാന്‍ കഴിഞ്ഞെന്ന് സംശയിക്കുമായിരുന്നു. എപ്പോഴും എന്തെങ്കിലും കുറവ് തോന്നാറുണ്ടായിരുന്നത്രേ. ഏഴു തവണയാണ് ഷ്വാര്‍ സെനഗര്‍ മിസ്റ്റര്‍ ഒളിമ്പിയ ആയത്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പായി വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണിനൊപ്പം ചെയ്ത ടെര്‍മിനേറ്ററും ട്രൂലൈസുമെല്ലാം ആര്‍നോള്‍ഡിനെ ലോകത്തുടനീളം പ്രശസ്തനാക്കി മാറ്റിയിരുന്നു.