ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയിസ് കോളുമായി എയര്‍ടെല്ലും; ഇനിയുമുണ്ട് ഏറെ…

റിലന്‍സ് ജിയോ എത്തിയതും അതിന് പിന്നാലെ ബി.എസ്.എന്‍.എല്ലും ഓഫര്‍ പെരുമഴ സമ്മാനിച്ചതും മുന്‍ നിര്‍ത്തി കിടിലന്‍ ഓഫര്‍ പൂരവുമായി എയര്‍ടെല്ലും രംഗത്ത്. ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയ്സ്‌കോളാണ് എയര്‍ടെല്ലിന്റെ ഓഫര്‍.
റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടി നല്‍കാനുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ മൂന്ന് മാസത്തേക്ക് സൗജന്യ 4ജി ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറില്‍ ആരംഭിച്ച ഓഫര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫറുമായി എയര്‍ടെല്‍ വന്നിരിക്കുന്നത്.

അണ്‍ലിമിറ്റഡ് വോയ്സ് കോളിന് പുറമേ രണ്ട് പ്രീ പെയ്ഡ് പാക്കുകളും എയര്‍ടെല്‍ മുന്നോട്ടു വച്ചിട്ടുണ്ട്. 145 രൂപയുടെ ഏറ്റവും കുറഞ്ഞ പ്ലാനില്‍ ഇന്ത്യയിലെവിടേയും എയര്‍ടെല്ലില്‍ നിന്ന് എയര്‍ടെല്ലിലേയ്ക്ക് സൗജ്യ വോയ്സ് കോളുകളാണുള്ളത്. ഇതിന് പുറമേ 300 എംബി 3ജി/ 4ജി ഡാറ്റയും സൗജന്യ എസ്ടിഡി ലോക്കല്‍ കോള്‍ പ്ലാനും ഈ പാക്കിലുണ്ട്. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 28 ദിവസത്തേയ്ക്ക് 50 എംബി അധിക ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു

വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 ല്‍ നിന്നും നീട്ടി മാര്‍ച്ച് 31 വരെ ആക്കിക്കൊണ്ടുള്ള റിലയന്‍സ് ജിയോയുടെ പ്രഖ്യാപനമാണ് ഈ ഓഫര്‍ പെരുമഴകള്‍ക്ക് കാരണം.