തിരുവനന്തപുരം: ട്രഷറികള്‍ നാളെ വൈകിട്ട് ആറു മണിവരെ പ്രവര്‍ത്തിക്കുന്നുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബാങ്കുകളും നാളെ പ്രവര്‍ത്തി സമയം കൂട്ടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ശമ്പളം വാങ്ങാന്‍ എത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍ തെരക്കു കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകില്ലെന്നും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി 1000 കോടി രൂപയുടെ കറന്‍സി നാളെ ആര്‍.ബി.ഐ ലഭ്യമാക്കുമെന്നും ഈ പണം നാളെ ട്രഷറികളില്‍ എത്തിയാല്‍ ഉടന്‍ വിതരണം തുടങ്ങുമെന്നും മന്ത്രി വിശദീകരിച്ചു.