കിങ് ഖാന് മക്കള്‍ മൂന്നാണ്. മൂത്തമക്കളായ ആര്യയും സുഹാനയും പിന്നെ ഇളയവന്‍ അബ്രാമും. ഷൂട്ടിങിനൊഴികെ ഏതുയാത്രയിലും കിങ് ഖാന്റെ കൂടെ ഇളയമകന്‍ അബ്രാം ഉണ്ടാകും. ഭാര്യ ഗൗരിയുടെ കൈയില്‍ പോലും ഏല്‍പ്പിക്കില്ല. ഇതു കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു സംശയം. എന്തുകൊണ്ടാണു സുഹാനയെയും ആര്യനേയും ഒപ്പം കൂട്ടാതെ എപ്പോഴും ഏതു യാത്രയിലും അബ്രാമിനെ മാത്രം ഒപ്പം കൂട്ടുന്നത്. അതിനുള്ള ഷാരൂഖിന്റെ മറുപടി കേള്‍ക്കൂ…
തന്റെ രണ്ട് മക്കളേക്കാള്‍ അബ്രാം തന്നെ സ്‌നേഹിക്കുന്നുണ്ട്. മാത്രമല്ല അവന്‍ അല്‍പ്പം പൊസസീവായതിനാല്‍ അവനു തന്നെ പിരിഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണു യാത്രകളിലൊക്കെ അവനെ ഒപ്പം കൂട്ടുന്നത്. കൂടാതെ മൂത്തമക്കളായ ആര്യനും സുഹാനയും പഠനത്തിന്റെ തിരക്കിലുമാണ്. അതുകൊണ്ട് അവരെ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്നും കിങ് ഖാന്‍ വ്യക്തമാക്കി. വെറും സെല്‍ഫി ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല തനിക്കും മക്കള്‍ക്കും ഇടയിലെ ബന്ധം എന്നും താരം പറയുന്നൂ.