ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 237 പോയിന്റ് 26,002 പോയ്ന്റിലെത്തി. നിഫ്റ്റി 75 പോയിന്റ് ഉയര്‍ന്ന് 8004ത്തിലുമെത്തി.

ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 1118 കമ്പനികളും നേട്ടത്തിലും 193 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. 12;10 ന് സെന്‍സെക്സ് 25819ലെത്തി. നിഫിറ്റി 47 പോയ്ന്റ് ഇടിഞ്ഞ് 7958ലുമെത്തി.

ഇന്ത്യ സിമിന്‍സ്, അലോക് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍ക്കൊ ഇന്‍ഡസ്, ബജാജ് ഇലക്ട്രിക്കല്‍, പ്രസ്റ്റീജ് എസ്റ്റേറ്റസ് എന്നിവ ലാഭത്തിലും ഇന്ത്യന്‍ ബാങ്ക്, കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ശോഭ, എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. രൂപയ്ക്ക മുന്ന് പോയ്ന്റ് ഉയര്‍ന്ന് ഡോളറിനെതിരെ 68.22 ആണ് മൂല്യം.