ഈ മരുന്നുകള്‍ക്കൊപ്പം ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ…അല്ലെങ്കില്‍

മരുന്നുകളും ആഹാരവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ചില മരുന്നുങ്ങള്‍ ആഹാരത്തിനു മുമ്പും ചിലത് ആഹാരത്തിനു ശേഷവും കഴിക്കണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ മരുന്നുകള്‍ക്കൊപ്പം ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഫലം വിപരീതമായിരിക്കും കിട്ടുക. അവ ഏതൊക്കെയാണ് എന്ന് അറിയൂ…

മരുന്നുകള്‍ കഴിക്കുമ്പോള്‍ സാധാരണ വെള്ളം കുടിച്ചാണ് ഇറക്കാറ്. എന്നാല്‍, ഏതെങ്കിലും ജ്യൂസുകളോ മദ്യമോ കഴിക്കുന്നതു വിപരിതഫലം ഉണ്ടാക്കും.

രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ വാഴപ്പഴം, ഓറഞ്ച് എന്നിവ ഒഴിവാക്കുക. കാരണം ഇവയില്‍ ധാരളം പൊട്ടാസ്യം അടങ്ങിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് ഉയര്‍ന്ന ഹൃദയമിടിപ്പിന് കാരണമാകും.

ചുമയ്ക്കുള്ള മരുന്ന് കഴിക്കുമ്പോള്‍ നാരങ്ങ, ഓറഞ്ച് എന്നിവ കഴിക്കരുത്. ഇവ ഇത്തരം മരുന്നുകള്‍ക്ക് ഒപ്പം കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും.

ആന്റിബയോട്ടിക്ക്‌സ്, വേദനാസംഹാരി, പ്രമേഹത്തിനുള്ള മരുന്നുങ്ങള്‍ എന്നിവയ്‌ക്കൊപ്പം മദ്യം ഒഴിവാക്കുക. വേദനാസംഹാരിക്കൊപ്പം മദ്യം കഴിക്കുന്നതു കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികുലമായി ബാധിക്കും.

ആസ്മയ്‌ക്കെതിരെയുള്ള മരുന്നു കഴിക്കുമ്പോള്‍ കാപ്പി കുടിക്കാതിരിക്കുന്നതു കൂടുതല്‍ ഗുണം ചെയ്യും.

തൈറോയിഡ് സംബന്ധമായ മരുന്നു കഴിക്കുന്നവര്‍ വാല്‍നട്ട് ഉപയോഗിക്കരുത്.

ഹൃദയസംബന്ധമായ മരുന്ന് കഴിക്കുമ്പോള്‍ ബ്ലാക്ക് ലിക്വോറിസ് ഒഴിവാക്കുക. ഇല്ലങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗ്ലോക്കോമ, കരള്‍, വൃക്ക എന്നിവയേ ദോഷകരമായി ബാധിക്കും.

കൊളസ്‌ട്രോളിനുള്ള മരുന്ന് കഴിക്കുന്നവര്‍ മുന്തിരിയും ഗ്രേപ്പ് ജ്യൂസും കഴിക്കരുത്.

ആന്റിബയോട്ടിക്ക്‌സ് ഉപയോഗിക്കുമ്പോള്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കണം.