മുംബെെ: ഫ്ലാറ്റ് സമുച്ചയത്തിലെ 30-ാം നിലയിലെ പുതിയ ഫ്ളാറ്റ് ബോളിവുഡ് താരറാണി ദീപിക പദുക്കോണ്‍ 40 കോടിയ്ക്ക് സ്വന്തമാക്കിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്രയും രൂപ മുടക്കി പുതിയ ഫ്ലാറ്റ് വാങ്ങിയത് തനിക്ക് താമസിക്കാനല്ലെന്ന് ദീപിക വ്യക്തമാക്കി കഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാള്ക്കുള്ള സമ്മാനമാണ് ഈ സുന്ദരമായ ഫ്ലാറ്റ് എന്നാണ് വിശദീകരണം.
അത് മറ്റാര്‍ക്കുമല്ല തന്റെ അച്ഛന് പ്രകാശ് പദുക്കോണ്‍ ആണ്. മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം കൂടിയായ അച്ഛന് ദീപിക നല്കുന്ന ഏറ്റവും വലിയ സമ്മാനമാണിത്. അച്ഛനും അമ്മയ്ക്കും തങ്ങളുടെ സമയം ചിലവഴിക്കാനും ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ തനിക്ക് വേഗം എത്തി ചേരാനും പറ്റിയ ഇടമാണി ഇതെന്നും ദീപിക വ്യക്തമാക്കുന്നു.