യു.എസിലെ അനധികൃത കുടിയേറ്റക്കാരെ തിരച്ചയയ്ക്കുന്നത് പ്രതിരോധിക്കും

    ന്യൂയോര്‍ക്ക് : ജനുവരിയില്‍ അധികാരമേറ്റെടുക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ അജണ്ട ഇല്ലിഗല്‍ ഇമ്മിഗ്രേഷന്‍സിനെ തിരിച്ചയ്ക്കുക എന്നതാണ്. ഇതേതുടര്‍ന്ന് അമേരിക്കയില്‍ മതിയായ യാത്ര രേഖകളില്ലാതെ കുടിയേറിയവരെ തിരിച്ചയ്ക്കുന്നതിനുളള നടപടികള്‍ പ്രതിരോധിക്കുമെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരും മേയര്‍മാരും സൂചന നല്‍കി.

    നിയുക്ത പ്രസിഡന്റ് ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ എടുക്കുമെന്ന ആശങ്കയാണ് ഡെമോക്രാറ്റുകളെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. നികുതിദായകരുടെ പണം ചിലവഴിച്ച് അനധികൃതമായി കുടിയേറി, അമേരിക്കയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും മയക്കു മരുന്നു കച്ചവടം നടത്തുന്നവരേയും ഗാങ്ങ് മെമ്പര്‍മാരേയും തീറ്റി പോറ്റുവാന്‍ തയ്യാറല്ല എന്ന് തിരഞ്ഞെടുപ്പ് സമയത്തു തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നതാണ്. ഈ വാഗ്ദാനമെന്ന് ഹിലരിയ്‌ക്കെതിരെ ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിന് സാഹചര്യമൊരുക്കിയ പ്രധാന കാരണങ്ങളില്‍ ഒന്ന്.

    ട്രംപ് വിജയിച്ചതോടെ ഷിക്കാഗോ, ന്യുയോര്‍ക്ക്, സിയാറ്റിന്‍, സാന്‍ഫ്രാന്‍സിസ്‌ക്കോ, ഫിലഡല്‍ഫിയ, മിനയാപൊലിസ് തുടങ്ങിയ സിറ്റികളിലെ മേയര്‍മാര്‍ സംയുക്തമായി ട്രംപിന്റെ നടപടികളെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.