സോഷ്യല്‍ മീഡിയയില്‍ സിനിമാ നടിമാരെ അപമാനിക്കുന്ന രീതിയില്‍ ആരാധകരില്‍ ചിലര്‍ പ്രതികരിക്കുന്നത് സ്ഥിരം വാര്‍ത്തയാണ്. എന്നാല്‍ ഇവര്‍ക്ക് തക്കതായ മറുപടി നല്‍കുന്ന താരങ്ങളും നന്നേ കുറവ്. തെലുങ്കില്‍നിന്നാണ വീണ്ടും സമാന വാര്‍ത്തയെത്തുന്നത്. ഫെയ്സ്ബുക്കിലൂടെ തന്റെ മാറിടത്തിന്റെ സൈസ് ചോദിച്ചവന് നടി ശ്രവ്യയാണ് ഉഗ്രന്‍ മറുപടി നല്‍കിയത്.
എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ പിന്നെന്താ പ്രശ്നം, എന്നായിരുന്നു നടിയുടെ മറുപടി. ഫെയ്സ്ബുക്കിന്റെ ലൈവ് സെഷനിലായിരുന്നു ആരാധകന്റെ ചോദ്യം. തുടര്‍ന്നാണ് തകര്‍പ്പന്‍ മറുപടി നല്‍കി ശ്രവ്യ ആരാധകന്റെ വായടപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ ശ്രവ്യയുടെ മറുപടി ഇതായിരുന്നു.
എന്റെ ശരീരം കാണാന്‍ കൊതിയുള്ളവന്മാര്‍ക്ക് ഞാന്‍ തന്നെ ചില കാര്യങ്ങള്‍ പറഞ്ഞുതരാം. ഇതിനകം അനേകം പേര്‍ കണ്ട നിന്റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണ്. നീ പറഞ്ഞത് പോലെ തന്നെ എനിക്ക് മനോഹരമായ മാറിടമുണ്ട്. അതിനെന്താ.. നിന്റെ അമ്മയ്ക്കുമില്ലേ.. എല്ലാ പെണ്ണുങ്ങള്‍ക്കും ഉണ്ട്. ഏതായാലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരം ആവശ്യവുമില്ല, താരം പറഞ്ഞു. ഫേസ്ബുക്കിലെ ലൈവ് സെഷന് ഇടയിലായിരുന്നു ഇത്.