സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലും പിന്നീട് ആത്മീയതയിലേക്കും പോയ നടി നഗ്മ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഇക്കുറി ധനിഷിന്റെ ചേച്ചിയായാണ് നഗ്മയുടെ വരവ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വട ചൈന്നയിലാണ് നഗ്മ അഭിനയിക്കുക. അമലപോള്‍ നായികയ്യി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. നാല്‍പതിന്റെ തുടക്കത്തിലെത്തിയ താരത്തിന് വലിയമാറ്റമൊന്നുമില്ല. 1990 കളില്‍ തെന്നിന്ത്യയില്‍ ആദ്യമായി ബിക്കിനി ധരിച്ച നായികമാരില്‍ ഒരാളായിരുന്നു നഗ്മ. ഹിന്ദിയിലായിരുന്നു തുടക്കം. പിന്നീട് തമിഴിലെയും തെലുങ്കിലെയും ഗ്ലാമര്‍ നായികയായി. കാതലന്‍ ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇറങ്ങി. പിന്നീടാണ് സഹോദരി ജ്യോതിക തെന്നിന്ത്യയിലെത്തിയതും ടോപ്പ് നായികയായതും.