തേക്കുമര വിവാദത്തില്‍ ജയരാജനെ പരിഹസിച്ച് കാര്‍ട്ടൂണ്‍: മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ക്ഷമ ചോദിച്ചു

കൊച്ചി: വ്യവസായമന്ത്രിയായിക്കെ ഇ.പി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്കുമരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്ന വിഷയത്തില്‍ ജയരാജന് ഇല്ലാത്ത കുടുംബക്ഷേത്രത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ വരച്ചതിന് മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു.

2918_pkg_imageകുടുംബക്ഷേത്രത്തിന് വേണ്ടി ജയരാജന്‍ വനംവകുപ്പിനോട് സൗജന്യമായി തേക്ക് ചോദിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ഇന്നലെ വ്യക്തമായിട്ടും ഇന്ന് രാവിലെ ഇറങ്ങിയ മാതൃഭൂമി പത്രത്തിലെ കാകദൃഷ്ടി എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് കുടുംബക്ഷേത്രത്തിന് തേക്ക് ചോദിച്ച് ഇ.പി ജയരാജന്‍ വിവാദത്തില്‍ എന്ന തലക്കെട്ടില്‍ ഗോപികൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ചത്. സംഭവം ഏറെ ചര്‍ച്ചയായതോടെ തനിക്ക് തെറ്റുപറ്റിയതായി തുറന്നു സമ്മതിച്ച് കാര്‍ട്ടൂണിസ്റ്റ് രംഗത്തെത്തുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കാര്‍ട്ടൂണിനെതിരെ സി.പി.ഐ.എം അനുഭാവികള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇ.പി ജയരാജന്റേതല്ല കുടുംബക്ഷേത്രം എന്ന കാര്യം വ്യക്തമായിട്ടും കാര്‍ട്ടൂണില്‍ തെറ്റായി കൊടുത്തതില്‍ പ്രതിഷേധിക്കുന്നെന്ന് വ്യക്തമാക്കി വിഗ്നേഷ് ഗംഗന്‍ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഗോപികൃഷ്ണന്‍ ഖേദപ്രകടനം നടത്തിയത്.

LEAVE A REPLY