ജമ്മു: ഇന്ത്യ പാക്ക് നിയന്ത്രണ രേഖയിലെ പാക്ക് വെടിവെയ്പ്പില്‍ ഒരു സൈനീകന് കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പാക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ജമ്മുവിലെ രജൗറി സെക്ടറില്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്നും, നൗഷേര സെക്ടറില്‍ നാലും സൈനീകര്‍ക്ക് പരിക്കേറ്റു.
പാക്കിസ്താന് ശക്തമായ തിരിച്ചടി നല്‍കിയതായി ആര്‍മിയുടെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ജനവാസ മേഖലകളിലുള്‍പ്പെടെ പാക്കിസ്താന് ഷെല്ലാക്രമണം നടത്തി.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം 286-ാം പാക്കിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പാക് ആക്രമണത്തില്‍ ഇതു വരെ 14 സൈനീകരുള്‍പ്പെടെ 26 പേരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.