ഫോക്‌സ്‌വാഗന്റെ എം.ഡിക്ക് 100 കോടി പിഴ

ഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ എം.ഡിക്ക് ഹരിത ട്രിബ്യൂണല്‍ 100 കോടിരൂപ പിഴ ചുമത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികളിലേയ്ക്ക് പോകുമെന്നും ഉത്തരവിലുണ്ട്.

വാഹനപുക മലിനീകരണം നിയന്ത്രിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന ആരോപണത്തിലാണ് നടപടി. കൂടാതെ, ഡീസല്‍ എഞ്ചിന്റെ പ്രവര്‍ത്തന ക്ഷമത വ്യാജമായി നിര്‍ണ്ണയിക്കാന്‍ ഇടയാക്കിയിരുന്ന മൂന്നരലക്ഷത്തോളം വാഹനങ്ങള്‍ ഉപഭോക്താക്കളില്‍നിന്നും തിരിച്ചെടുക്കുമെന്ന് കമ്പനി നേരത്തെ ട്രിബ്യൂണലിനെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് കടുത്ത നടപടികളിലേയ്ക്ക് നയിച്ചത്.