ജേക്കബ് തോമസിന് എതിരെ ഉടന്‍ നടപടി ഉണ്ടായേക്കും

    തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനകാര്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചെന്നും അതുകൊണ്ടുതന്നെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രമക്കേടുകള്‍ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നും കാണിച്ചാണ് ധനകാര്യ വകുപ്പ് അഡീഷണന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്
    തുറമുഖ ഡയറക്ടറായിരിക്കെ ഗുരുതരമായ ക്രമക്കേട് ജേക്കബ് തോമസ് കാണിച്ചുവെന്ന് ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറയുന്നു. ആഗോള ടെണ്ടര്‍ ഒഴിവാക്കി ട്രഡ്ജിങ് യന്ത്രം വാങ്ങിയെന്നും ദില്ലിയിലുള്ള ഒരു വ്യക്തിയുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ കൃത്രിമം കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.