ആസൂത്രണ ബോര്‍ഡ് പരീക്ഷ: പരാതിക്കാരന് ഒന്നാം റാങ്ക്

പരീക്ഷാ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ഒന്നാം റാങ്ക് നേടി പരാതിക്കാരന്‍. പരീക്ഷയില്‍ ഒന്നാമതെത്തിയ ശ്യാം കൃഷ്ണന് നിയമനം നല്‍കാന്‍ പി.എസ്.സി തീരുമാനിച്ചു. അട്ടിമറിയിലൂടെ ജോലിയില്‍ പ്രവേശിച്ചയാളെ പി.എസ്.സി പുറത്താക്കും. ഇടത് സംഘടനാ നേതാവ് അരുണ്‍ ജെ പ്രതാപിന്റെ നിയമനമാണ് റദ്ദാക്കുക.

ഇന്നലെയാണ് പുതുക്കിയ റാങ്ക് പട്ടിക പി.എസ്.സി പുറത്തുവിട്ടത്. റാങ്ക് പട്ടികയില്‍ ആരോപണ വിധേയനായ ഇടതുപക്ഷക്കാരന്‍ അഞ്ചാം സ്ഥാനത്തെത്തി. ഉത്തരപേപ്പറിലെ പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പി.എസ്.സി ക്രമക്കേട് നടത്തി എന്നായിരുന്നു കേസ്.