തൃശൂർ ജില്ലയിൽ മലേറിയ, മുണ്ടിനീര്, എലിപ്പനി, ചിക്കൻ പോക്സ് എന്നീ പകർച്ച വ്യാധികൾ കൂടിവരുന്നതായി ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ.എൻ. സതീശ് വ്യക്തമാക്കി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 6 മലേറിയ കേസുകൾആണ്റിപ്പോർട്ട് ചെയ്തത് എന്നാൽ ഈ വർഷം ഇതിനകം 13 കേസ് റിപ്പോർട്ട് ചെയ്തു. 2024ൽ 24 എലിപ്പനിയും രണ്ട് മരണവുമാണ് ഉണ്ടായത്. 2025ൽ ഇത് 20 കേസും അഞ്ച് മരണവുമായി. 2024ൽ 545 ചിക്കൻ പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷം ഈ സമയത്തിനകം 700 കേസ്കൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞവർഷം 1061 മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഇത്തവണ 1308 കേസ് ആയി ഉയർന്നിട്ടുണ്ട്. ജില്ല ആസൂത്രണ സമിതി യോഗത്തിൽ വെച്ചായിരുന്നു ഈ കണക്കുകൾ അവതരിപ്പിച്ചത്.