മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ ക്യാന്സറിന്റെ ലക്ഷണമാകാം എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വാർത്തയാണിപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്. ഓസ്‌ട്രേലിയന്‍ സ്വദേശിനി 32കാരി റെയ്ച്ചല്‍ ഒലീവിയ തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെ ആദ്യം മുഖ കുരുവായി കരുതിയെന്നും, എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ഒരുതരം സ്‌കിന്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതായും പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖക്കുരുവിന് മാറ്റമൊന്നുമുണ്ടാകാതെ വന്നതിനെ തുടർന്ന് ഡോക്ടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മുഖക്കുരു വന്നുപോകുന്നതാനെന്നും, മുറിവ് ഉണങ്ങുമെന്നുമാണ് പരിശോധിച്ച ചില ഡോക്ടർമാർ പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖക്കുരുവിന്റെ സ്ഥാനത്തുള്ള മുറിവ് ഉണങ്ങിയില്ല. ഇതോടെയാണ് മറ്റൊരു ഡോക്ടറില്‍ നിന്ന് വിദഗ്ധ ഉപദേശം സ്വീകരിക്കാന്‍ റെയ്ച്ചല്‍ തയ്യാറായത്. തുടർന്ന് നടത്തിയ ബിയോപ്സിയിലാണ് റെയ്ച്ചലിന് ബാസല്‍ സെല്‍ കാര്‍സിനോമ എന്ന കാൻസർ സ്ഥിരീകരിച്ചത്. തന്റെ രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളും എല്ലാവരിലേക്കും എത്തിച്ച് സ്‌കിന്‍ ക്യാന്‍സറുകളെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് റെയ്ച്ചല്‍ ലക്ഷ്യമിടുന്നത്.