യുവാക്കള്‍ക്കിടയില്‍ സ്‌ട്രോക്ക് ഭയാനകമാകും വിധം കൂടിവരുന്നതായി ആരോഗ്യ വിദഗ്ദ്ധന്‍

യുവാക്കള്‍ക്കിടയില്‍ സ്‌ട്രോക്ക് ഭയാനകമാകും വിധം കൂടിവരുന്നതായി ആരോഗ്യ വിദഗ്ദ്ധന്‍. ദൊംലൂരിലെ ദെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ എച്ച്.സി.എ.എച്ച് റിക്കവറി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ധീരജ് അഡിഗയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മോശം ജീവിത ശൈലി, വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം, പാരിസ്ഥിതിക സ്വാധീനം എന്നിവയാണ് നേരത്തെയുള്ള സ്‌ട്രോക്കിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൗമാരക്കാരിലെ സ്‌ട്രോക്ക് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് പലപ്പോഴും ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും നേരത്തെയുള്ള ഇടപെടലും പുനരധിവാസവും മൂലം രോഗിയെ സാധാരണ ജീവിതത്തിലേയ്ക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.