സംസ്ഥാനത്ത് എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്ഷം ഇതുവരെ 204 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 164 മരണം എലിപ്പനി മൂലമാണോ എന്ന് സംശയിക്കുന്നു. 3244 പേര്‍ക്കാണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ രോഗബാധയുണ്ടായതെന്നു ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ പലരും സ്വയംചികിത്സ നടത്തുന്നതും ചികിത്സതേടാന്‍ വൈകുന്നതുമാണ് എലിപ്പനിമരണം കൂടുന്നതിനുള്ള പ്രധാന കാരണം. എലിയാണ് പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും കന്നുകാലികള്‍, പന്നി, നായ, പൂച്ച എന്നിവ വഴിയും രോഗം പകരാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങളിലെയും ഓടകളിലെയും കൃഷിയിടങ്ങളിലെയും വെള്ളവുമായി അടുത്ത് ഇടപിഴകുന്നവരുടെ ശരീരത്തിലെ മുറുവുകളിലൂടെയാണ് രോഗം പിടിപെടുന്നത്.