എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. ഇതിനുള്ള ലൈസന്‍സ് കെ. സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി.