ട്രെയിൻ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഒരു യാത്രക്കാരന് സിപിആർ നൽകി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

ട്രെയിൻ യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഒരു യാത്രക്കാരന് സിപിആർ നൽകുന്ന ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചെക്കറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. അഞ്ച് ലക്ഷം പേർ ഇതിനകം കണ്ട വീഡിയോയ്ക്ക് താഴെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ രേഖപ്പെടുത്തിയത്. അമ്രപാലി എക്സ്പ്രസിൻറെ ജനറൽ കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു യാത്രക്കാരന് ഹൃദയാഘാതമുണ്ടായത്. യാത്രക്കാരനെ സഹായിക്കാനുള്ള ശ്രമത്തിൽ ടിടിഇ ഇടപെട്ട് സിപിആർ നൽകുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ, സിപിആർ ചെയ്യുന്നതിനെ ചോദ്യം ചെയ്ത് ഡോക്ടർമാർ രംഗത്തെത്തിയതോടെയാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താൾ വിമർശനവുമായി എത്തിയത്. ടിടിഇ ചെക്കർ ശരിയായ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് മാത്രമല്ല, അതിൻറെ വീഡിയോ റെയിൽവേ മന്ത്രാലയം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കാഴ്ചക്കാരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും നിരവധി പേർ കുറിച്ചു. ‘അദ്ദേഹം ഉണർന്നിരിക്കുന്നു, ഉണർന്നിരിക്കുന്ന ഒരു വ്യക്തിയിൽ നിങ്ങൾ സിപിആർ ചെയ്യണ്ടതില്ല എന്നാണ് സോഷ്യൽ മീഡിയയിലെ കമെന്റുകൾ.