ജീവിതശൈലീരോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആർദ്രം ആരോഗ്യം ജീവിതശൈലീ രോഗനിർണയം’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം പേരുടെ പരിശോധന പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തന്നെ 30 വയസ്സിനുമുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്ക്രീനിങ് നടത്തി തുടർചികിത്സ ഉറപ്പ് വരുത്തി. രണ്ടാംഘട്ടത്തിൽ ജീവിതശൈലീ രോഗങ്ങൾ കൂടാതെ കുഷ്ഠരോഗം, മാനസികാരോഗ്യം, കാഴ്ചപ്രശ്നം, കേൾവിപ്രശ്നം, വയോജന ആരോഗ്യം എന്നിവ പരിശോധിക്കുമെന്നും, രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ നല്കുമെന്നും അധികൃതർ വ്യക്തമാക്കി.