കൈയ്യിലൊതുങ്ങുന്ന കുഞ്ഞന്‍ എക്സ്റേ സംവിധാനമുപയോഗിച്ച് ക്ഷയരോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇറക്കുമതി ചെയ്തിരിക്കുന്ന എക്സ്റേ യൂണിറ്റിന്റെ ചെലവുകുറഞ്ഞ മാതൃകയാണ് ഇന്ത്യന്‍ ഗവേഷകര്‍ തദ്ദേശിയമായി വികസിപ്പിച്ചത്. കാന്‍പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നായിരുന്നു ഗവേഷണം. ലോകത്തേറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യമാണ് ഇന്ത്യ. ഇറക്കുമതി ചെയ്യുന്നതിന്റെ പകുതിവിലയെ തദ്ദേശിയമായി വികസിപ്പിച്ച സംവിധാനത്തിന് വരൂ. രാജ്യത്തെ ഗ്രാമങ്ങളില്‍ ഈ സംവിധാനമുപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ രോഗനിര്‍ണ്ണയം നടത്താനാകുമെന്നാണ് കരുതുന്നത് എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.