കരൾ രോഗത്തെ തുടർന്ന് അഞ്ചുവയസ്സുകാരൻ മരിച്ചു

കരൾ രോഗത്തെ തുടർന്ന് അഞ്ചുവയസ്സുകാരൻ മരിച്ചു. മുത്തൂർ ബൈപ്പാസിനു സമീപം പരേതനായ മാടക്കൽ അഫ്സലിന്റെയും അന്നാരയിലെ കാഞ്ഞിരപ്പറമ്പിൽ ജാസ്‌മിന്റെയും ഏക മകനായിരുന്നു അമാൻ. അമാന് ജനിക്കുമ്പോൾത്തന്നെ കരൾരോഗമുണ്ടായിരുന്നു. ശസ്ത്രക്രിയചെയ്ത് കരൾ മാറ്റിവെക്കുക മാത്രമായിരുന്നു പ്രതിവിധി. തുടർന്ന് ഉമ്മ ജാസ്‌മിൻ കരൾ നൽകാൻ തയ്യാറായി. നവകേരളസദസ്സിൽ അപേക്ഷിച്ചതനുസരിച്ച് ‘ഹൃദ്യം’ പദ്ധതിയിലൂടെ കോട്ടയം മെഡിക്കൽകോളേജിൽ അമാന്റെ കരൾ മാറ്റിവെച്ചു. ശസ്ത്രക്രിയ കഴിഞ്ഞ്‌ 15 ദിവസംവരെ കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ പിന്നീട് അമാന്റെ തലയ്ക്കുള്ളിൽ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായി. വിട്ടുമാറാത്ത കഫക്കെട്ടും അനുഭവപ്പെട്ടു. പിന്നീട് അമാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമാനെ അവിടെ വെന്റിലേറ്ററിലാക്കി.
രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവന്നതിനാൽ തലയിൽ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. ഓരോദിവസവും ആരോഗ്യനില കൂടുതലായി . തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 4.30-ന് മരണം സംഭവിക്കുകയായിരുന്നു.