കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാ​ഗാന്ധി ​ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ​ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്

കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാ​ഗാന്ധി ​ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ​ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. ഇ,.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക് നയിക്കുന്ന ഘടകങ്ങളെന്നുമൊക്കെയാണ് ലബോറട്ടിയിൽ പരിശോധിക്കുന്നത്. ലബോറട്ടറിയിൽ എട്ടുമണിക്കൂറോളം രോ​ഗികളെ ഉറക്കിക്കിടത്തും. ശേഷം 24 വിവിധ ടെസ്റ്റുകൾ നടത്തും. ഒടുവിലാണ് കൂർക്കംവലിയുടെ കാരണവും അതിനുള്ള പരിഹാരവും ഡോക്ടർമാർ നിർദേശിക്കുക. ഉറക്കത്തിനിടയിലെ കൂർക്കംവലിയും മറ്റു തകരാറുകളും കൃത്യമായി സ്ഥിരീകരിച്ച് ചികിത്സ നടത്താനാണ് പ്രസ്തുത ലബോറട്ടറി രൂപവത്കരിച്ചതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൂർക്കംവലി ശരീരത്തിലെ ഓക്സിജന്റെ അളവ് അസന്തുലിതമാക്കുകയും ഇത് ശ്വാസകോശം, ഹൃദയം എന്നിവയെ ബാധിക്കുന്ന രോ​ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ കൂർക്കംവലിയുള്ളവർക്ക് ലബോറട്ടറിയിൽ സൗജന്യമായി പരിശോധിച്ച് രോ​ഗനിർണയം നടത്താമെന്നും ലാബിന്റെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ഡോ.സ്റ്റാലിൻ വ്യക്തമാക്കി.