ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന്‌ റിപ്പോർട്ട്

ഡെങ്കിപ്പനി ബാധിതർ കൂടിയതോടെ കേരളത്തിലെ രക്തബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് ക്ഷാമമെന്ന്‌ റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കൾ രക്തബാങ്കുകളിലെത്തി പ്ലേറ്റ്ലെറ്റ് കിട്ടാതെ മടങ്ങുകയാണ്. ഡെ​ങ്കി ബാ​ധി​ത​ർ​ക്ക് ര​ക്ത​ത്തി​ൽ പ്ലേ​റ്റ് ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്ന​തി​നാ​ൽ ഇ​വ ക​യ​റ്റി​യാ​ൽ മാ​ത്ര​മേ വേ​ഗം സു​ഖം പ്രാ​പി​ക്കൂ. എ​ന്നാ​ൽ ജി​ല്ല​യി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ര​ക്തം എ​ത്തു​ന്ന​ത് കു​റ​വാ​യ​തി​നാ​ൽ പ്ലേ​റ്റ് ലെ​റ്റ് കി​ട്ടാ​നി​ല്ല. സ്വ​മേ​ധ​യാ ര​ക്തം ദാ​നം ചെ​യ്യു​ന്ന​വ​ർ കു​റ​വാ​ണ്. അ​ങ്ങ​നെ വ​രു​ന്ന​വ​രി​ൽ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ര​ക്തം ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സ്വ​മേ​ധ​യാ ര​ക്തം ന​ൽ​കു​ന്ന​വ​ർ കു​റ​ഞ്ഞ​തി​നൊ​പ്പം ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ടാ​റ്റൂ സം​സ്കാ​രം വ​ള​ർ​ന്ന​തും ര​ക്ത​ദാ​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യ​താ​യി ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കേ​ര​ള ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. സ​തീ​ഷ് വ്യക്തമാക്കി. ടാ​റ്റൂ അ​ടി​ച്ചാ​ൽ ഒ​രു​വ​ർ​ഷം വ​രെ ര​ക്ത​ദാ​നം ന​ട​ത്താ​നാവി​ല്ല. ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ര​ക്ത​ദാ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ കു​റ​വാ​ണ്. നി​ല​വി​ൽ എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലു​ള്ള ര​ക്ത​ത്തി​നും ക്ഷാ​മ​മു​ണ്ട്. പ്ലേ​റ്റ് ലെ​റ്റു​ക​ൾ ക​യ​റ്റാ​ൻ വൈ​കു​ന്ന​ത് ഡെ​ങ്കി​പ്പ​നി ഭേ​ദ​മാ​കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടാ​ക്കും. പ്ലേ​റ്റ് ലെ​റ്റി​നാ​യി രോ​ഗി​ക​ളു​ടെ സ​മാ​ന​ഗ്രൂ​പ്പു​ള്ള ആ​ളു​ക​ളെ തേ​ടി അ​ല​യേ​ണ്ട സ്ഥി​തി​യാ​ണ് എന്നും റിപ്പോർട്ട് പറയുന്നു.