മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല്‍ കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്‍

മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല്‍ കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്‍. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കുന്ന ജെല്‍ മദ്യപാനികള്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. രക്തപ്രവാഹത്തില്‍ കടക്കുന്നതിന് മുമ്പുതന്നെ മദ്യത്തെ അസറ്റിക്ക് ആസിഡാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ഈ ജെല്‍. എലികളില്‍ പരീക്ഷിച്ച ജെല്‍, അവയുടെ ശരീരത്തിലെ രക്തത്തില്‍നിന്നും 56 ശതമാനംവരെ മദ്യത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിച്ചു. ഇത്, അമിതമദ്യപാനം മൂലം ആരോഗ്യത്തിന് ഹാനികരമാകുന്ന അസറ്റാഡിഹൈഡിന്റെ ശരീരത്തിലെ ഉല്‍പ്പാദനവും സംഭരണവും കുറയ്ക്കാന്‍ സഹായിച്ചതായും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ റാഫേല്‍ മെസ്സങ്ക പറയുന്നു. മദ്യം കരളിലുണ്ടാകുന്ന തകരാറുകളെ തടയുന്നതിലും മികച്ച ഫലമാണ് ജെല്‍ നല്‍കുന്നത്. പുതിയ മരുന്ന് ഉടന്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകസംഘം.