കോശങ്ങളിൽ നിന്ന് എച്ച്ഐവി അണുബാധ ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

ശക്തമായ സാങ്കേതികവിദ്യയായ ക്ലസ്റ്റേർഡ് റെഗുലർലി ഇൻ്റർസ്‌പേസ്ഡ് ഷോർട്ട് പാലിൻഡ്രോമിക് റിപ്പീറ്റുകൾ ഉയോഗിച്ച് കോശങ്ങളിൽ നിന്ന് എച്ച്ഐവി അണുബാധ ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ. 2020-ലെ നൊബേൽ സമ്മാനം നേടിയ ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യ മോളിക്യുലാർ തലത്തിൽ ജനിതക കത്രികയായി ഉപയോഗിച്ചാണ്, മോശമായതോ നിർജ്ജീവമായതോ ആയ ബിറ്റുകൾ നീക്കം ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങളിൽ ഡിഎൻഎ മുറിക്കുന്നത്. നിലവിലുള്ള Hiv മരുന്നുകൾക്ക് വൈറസിനെ ശമിപ്പിക്കാൻ കഴിയും, പക്ഷേ അതിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ പുതിയ കണ്ടെത്തൽ DNAയിൽ നിന്നും Hiv യെ പൂർണമായും നീക്കം ചെയ്യാൻ സാധിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. ആംസ്റ്റർഡാം സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ മെഡിക്കൽ കോൺഫറൻസിൽ തങ്ങളുടെ ആദ്യകാല കണ്ടെത്തലുകൾ അവതരിപ്പിച്ചു. തങ്ങളുടെ ജോലി പ്രാഥമിക ഘട്ടത്തിലാണെന്നും അവർ വിശദീകരിച്ചു. അതെസമയം പല കോശങ്ങളിലും കാണപ്പെടുന്ന എച്ച്ഐവിയെ ശരീരത്തിൽ നിന്ന് ഇത്തരത്തിൽ നീക്കം ചെയ്യുന്നത് ചില വെല്ലുവിളികൾ ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.