വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായിക്കും. വാഴപ്പഴത്തിൽ സമ്പന്നമായ അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദിവസവും പഴം കഴിക്കുന്നത് ആരോഗ്യത്തോടൊപ്പം സൗന്ദര്യവും വർദ്ധിപ്പിക്കും. വാഴപ്പഴത്തിൽ പൊട്ടാസ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുവാക്കാനും മുഖത്തെ വാർദ്ധക്യത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാൻ പകുതി വാഴപ്പഴം പേസ്റ്റ് ആക്കി ഇതിലേയ്ക്ക് അര സ്പൂൺ കടലമാവും രണ്ടോ മൂന്നോ തുള്ളി നാരങ്ങാ നീരും ചേർത്ത് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം ഈ ഫേസ്പാക്ക് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചര്‍മത്തിന് തിളക്കം നൽകാൻ വാഹപ്പഴം കൊണ്ടുള്ള മറ്റൊരു ഫേസ്പാക്ക് ആണ് അടുത്തത്. പകുതി വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ പാലും മിക്സ് ചെയ്ത മുഖത്തു തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് മുഖത്തിടുന്നത് മുഖത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്തും.