കുഞ്ഞിന് വാക്‌സീന്‍ മാറി കുത്തിവച്ച സംഭവത്തില്‍ അന്വേഷണവിധേയമായി നഴ്‌സിനെ സസ്‌പെന്റ് ചെയ്തു

പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിന് വാക്‌സീന്‍ മാറി കുത്തിവച്ച സംഭവത്തില്‍ അന്വേഷണവിധേയമായി നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ ചാരുതയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്‌സിന് കൈപ്പിഴ സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിന് ബിസിജിയുടെ കുത്തിവപ്പിന് പകരം 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്‌സീനാണ് നല്‍കിയത്. ആശുപത്രി ജീവനക്കാര്‍ മോശമായി പെരുമാറിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.