കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടി അധികൃതര്‍. അതേസമയം, പാര്‍ക്കിലെ 10 ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി അവയുടെ കഴുത്തില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം. റേഡിയോ കോളറുകളില്‍നിന്ന് അണുബാധ ഏറ്റതാകാം ചീറ്റകളുടെ മരണ കാരണമെന്ന സംശയത്താലാണ് നടപടി.