മഴക്കാല രോഗങ്ങൾ വ്യാപകമാക്കുന്നതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യങ്ങളിൽ മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോ​ഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. വീട്ടിലെ ഫ്രിഡ്ജ് ആഴ്ചയിലൊരു തവണയെങ്കിലും പരിശോധിക്കണം. വെള്ളം ശേഖരിക്കുന്ന ട്രേയിൽ കൊതുകുകൾ മുട്ടയിടാൻ സാധ്യതയുണ്ട്. വീടിനുള്ളിൽ വളർത്തുന്ന ചെടികൾക്കിടയിലും വെള്ളംകെട്ടിനിൽക്കാം. കൊതുകുകൾ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.