മധ്യപ്രദേശിൽ ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്രസവിച്ച യുവതിയെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയിലെന്ന ആരോപണവുമായി കുടുംബം രംഗത്ത്

ഭോപ്പാൽ: മധ്യപ്രദേശിൽ ആശുപത്രി മുറ്റത്ത് പ്രസവിച്ച യുവതിയെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. ജില്ലാ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ആംബുലൻസിനു വിളിച്ചുപറഞ്ഞിട്ടും ഒരുപാട് വൈകിയാണ് എത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ കിടത്താൻ സ്ട്രക്ച്ചറോ സഹായിക്കാൻ അറ്റൻഡർമാരെയോ കാണാനായില്ല എന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. തുടർന്നായിരുന്നു യുവതി ആശുപത്രി മുറ്റത്ത് പ്രസവിച്ചത്. പിന്നീട് നാട്ടുകാർ എത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാർ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഭർത്താവ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.