ആദ്യരണ്ടുതരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം കോവിഡ് തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനറിപ്പോര്‍ട്ട്. ഈ പ്രായക്കാരിലാണ് ഏറ്റവുമധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം, എയിംസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയുടെ സഹകരണത്തോടെ ഐ.സി.എം.ആര്‍. നടത്തിയ പഠനത്തിലുണ്ട്. ആദ്യരണ്ടുതരംഗങ്ങളിലും സ്‌കൂളുകള്‍ അടഞ്ഞുകിടന്നതിനാല്‍ കുട്ടികളെ അധികം രോഗം ബാധിച്ചിരുന്നില്ല. മൂന്നാംതരംഗമായതോടെ മുതിര്‍ന്നവര്‍ പ്രതിരോധ കുത്തിവെപ്പിലൂടെ രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍, കുട്ടികളിലേക്ക് രോഗം വ്യാപിക്കുന്നു.