ദീർഘനേരം തുടർച്ചയായിയുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ധാരാളമാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കന്‍ കോളേജ് ഓഫ് സ്പോര്‍ട്സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.